ലൂസിഫര്‍ തെലുങ്കില്‍ നായകന്‍ മോഹന്‍ലാലല്ല

0
28

മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍ മലയാളത്തില്‍ ചരിത്ര വിജയമായ സിനിമകളിലൊന്നാണ്. സ്റ്റീഫന്‍ നെടുമ്പളളിയായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. 200 കോടി ക്ലബില്‍ കടന്ന സിനിമ മലയാളത്തിന് ഒന്നടങ്കം അഭിമാനമായി മാറിയിരുന്നു. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ റെഡ്ഡി പ്രൊമോഷന്‍ വേളയിലാണ് പ്രഖ്യാപിച്ചിരുന്നത്.

ലൂസിഫര്‍ പോലെ വലിയ ക്യാന്‍വാസിലായിരിക്കും റീമേക്ക് ചിത്രവും അണിയറയില്‍ ഒരുക്കുകയെന്ന് അറിയുന്നു. തെലുങ്കില്‍ മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുമെന്ന് ഉറപ്പായതോടെ പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്ന് എല്ലാവരും തിരക്കുന്നൊരു കാര്യമാണ്

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപനം വന്നതോടെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. അതേസമയം സിനിമയുടെ സംവിധായകന്‍ ആരായിരിക്കുമെന്ന കാര്യം അധികപേരും തിരക്കിയിരുന്നു. ലൂസിഫര്‍ പൃഥ്വിരാജ് തന്നെ തെലുങ്കിലും സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് ശരിയല്ലെന്ന തരത്തില്‍ പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here