കാത്തിരുന്ന വാർത്തയെത്തി, ലൂസിഫറിന് മൂന്നാം ഭാഗവുമുണ്ട്; ലൂസിഫർ വിജയാഘോഷത്തിൽ കാത്തിരുന്ന വാർത്ത പ്രഖ്യാപിച്ച് മുരളി ഗോപി

0
34

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി.

മോഹൻലാൽ

ചിത്രത്തിന്റെ നൂറാം ദിനാഘോഷം ഇന്ന് കൊച്ചിയിൽ നടക്കുകയുണ്ടായി.ചടങ്ങിനിടെ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് തിരകഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ കഥ രണ്ട് ഭാഗങ്ങളിൽ തീരില്ല എന്നും മൂന്നാമത് ഒരു ഭാഗം കൂടി ഉണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ് മുരളി ഗോപി.ഇതോടെ ചിത്രത്തിന് ഇപ്പോൾ ഉണ്ടായിരുന്ന ഹൈപ്പ് ഇരട്ടിയായിരിക്കുകയാണ്.

പൃഥ്വിരാജ്
മുരളി ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here