ലൂസിഫർ ഒന്നാം ഭാഗത്തിന്റെ വിജയാഘോഷത്തിൽ വലിയ സർപ്രൈസ്; ലൂസിഫർ മൂന്നാം ഭാഗവും ഉണ്ടായിരിക്കും

0
17

ഇറങ്ങുന്നതിന് മുൻപ് തന്നെ മലയാളത്തിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങിയ ഒരു സിനിമയായിരുന്നു ലൂസിഫർ. ലൂസിഫറിന് ശേഷം മലയാള സിനിമ സാക്ഷിയായത് ഇതുവരെ കാണാത്ത ഒരു ബോക്‌സ് ഓഫീസ് വിസ്മയമായിരുന്നു. മലയാള സിനിമക്ക് വലിയ മാർക്കറ്റ് ഇല്ലാതിരുന്ന രാജ്യങ്ങളിൽ പോലും ലൂസി,ർ വിജയക്കൊടി പാറിച്ചു. ഓവർസീസിൽ അമ്പത് കോടി കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി ലൂസിഫർ മാറി. അതിനു ശേഷം എല്ലാവരും പ്രതിക്ഷിച്ചത് ലൂസിഫർ രണ്ടാം ഭാഗം വരുമോ എന്നറിയാനാണ്. പ്രതീക്ഷകളെ എല്ലാം തൃപ്തിപ്പെടുത്തിക്കൊണ്ട് ലൂസിഫർ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഒഫിഷ്യലി അനൗൺസ് ചെയ്തു. ഇതൊന്നുമല്ലാതെ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആണ് ലൂസിഫർ ടീം ഇന്നലെ നൽകിയിരിക്കുന്നത്.


ഇന്നലെ വൈകുന്നേരം ഗോകുലം പാർക്കിൽ വച്ച് ലൂസിഫറിന്റെ വിജയാഘോഷം നടന്നു. ലൂസിഫർ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിക്കുന്ന രീതിയിൽ ഒരു അനൗൺസ്മെന്റ് നടന്നു; ലൂസിഫർ രണ്ടാം ഭാഗത്തിൽ ഒതുങ്ങില്ല. അതിന് ശേഷം മൂന്നാം ഭാഗവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here