ആരെയും ആഘര്‍ഷിക്കും മാര്‍ജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രത്തിലെ ഈ ഗാനം സ്രെദ്ധ നേടുന്നു

0
61

വിഹാന്‍, ജെയ്സണ്‍, രേണു സുന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ മാര്‍ജാര ഒരു കല്ലുവച്ച നുണ’. മുല്ലപിള്ളി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മിക്കുന്ന ഈ ചിത്രത്തിലെ ആരൊരാള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കി. ജോബ്‌ കുര്യന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കിരണ്‍ ജോസാണ്. ആലാപനമികവുകൊണ്ടും സംഗീതമികവുകൊണ്ടും കാതിന് ഇമ്പം നല്‍കുന്നതാണ് ഈ ഗാനം.

സുധീര്‍ കരമന, ഹരീഷ് പേരടി, ടിനി ടോം, കൊല്ലം സുധി, അഭിരാമി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ജെറി സൈമണ്‍ഛായാഗ്രഹണം റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം നല്‍കുന്നു. പശ്ചാത്തല സംഗീതംജിസ്സണ്‍ ജോര്‍ജ്. എഡിറ്റര്‍ലിജോ പോള്‍. കൊച്ചി പ്രധാന ലൊക്കേഷനായ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here