മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ട് എന്നു സുചിത്ര !

0
4679

ഒരു കാലത്ത് മലയാള സിനിമയുടെ നിര സാനിധ്യമായിരുന്ന നടി ആണ് സുചിത്ര. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന സുചിത്ര നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷം അഭിനയിക്കുന്നത്. അമേരിക്കയിൽ സോഫ്ട്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവിനോടും മകളോടുമൊപ്പം 17 വർഷമായി അമേരിക്കയിൽ തന്നെ ആണ്. കേരളത്തിലല്ല താമസമെങ്കിലും മലയാളത്തെയും മലയാള സിനിമയെയും മറക്കാൻ സാധിക്കില്ല എന്നാണ് താരം പറയുന്നത്

നടി സുചിത്ര

ഈ ഇടയ്ക്ക് ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ നടി മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ആഗ്രഹിച്ചിരിക്കുകയാണ് എന്നു സൂചിപ്പിക്കുന്നു. സൂചിത്രയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ;

സുചിത്ര

ചില സിനിമ കാണുമ്പോൾ ഈ കഥാപാത്രം എനിക് ചെയ്യാൻ സാധിക്കുമായിരുന്നു എന്നു തോന്നും. സഹോദരൻ ദീപു കരുണാകരൻ സംവീധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഇരുന്നതാണ്, പക്ഷെ അത് നടന്നില്ല. മലയാള സിനിമയിൽ ഇപ്പൊ ഭയങ്കര മത്സരം ആണ് അതുകൊണ്ടു തന്നെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ ശ്രെദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നന്നായി ആലോചിച്ചു മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂ.

സുചിത്ര

അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറായിലാണ് സുചിത്ര താമസിക്കുന്നത്. അവിടെയും പ്രദര്ശനത്തിനെത്തുന്ന ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാറുണ്ട് താരം. സിനിമയിലെ സൗഹൃദങ്ങൾ പുതുക്കി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് താരം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവം ആണ് സുചിത്ര.

LEAVE A REPLY

Please enter your comment!
Please enter your name here