മാമാങ്കം ഹിന്ദി ടീസറിനോടൊപ്പം റിലീസ് ഡേറ്റും പുറത്തുവിട്ട് അണിയറക്കാർ

0
33

മലയാളികൾ ഏറെ കാത്തിരിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. മെഗാസ്റ്റാർ മമ്മൂക്ക നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. മമ്മൂക്കക്ക് പുറമെ ഉണ്ണിമുകുന്ദൻ, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


കഴിഞ്ഞ ആഴ്ച്ച ചിത്രത്തിന്റെ മലയാളം ട്രൈലെർ ലോഞ്ച് ചെയ്തിരുന്നു. ഒക്ടോബർ അവസാന വാരം ചിത്രം തീയറ്ററിൽ എത്തും എന്നായിരുന്നു ആദ്യം കിട്ടിക്കൊണ്ടിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് ചിത്രത്തിന്റെ ഹിന്ദി ട്രൈലെർ ലോഞ്ച് ചെയ്യവേ മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ അതിന്റെ റിലീസ് ഡേറ്റും അനൗൺസ് ചെയ്തിരിക്കുകയാണ്. നവംബർ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മാമാങ്കം റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here