തിരുവോണ ദിനത്തിൽ മാമാങ്കത്തിന്റെ ടീസർ റിലീസ് ചെയ്യാൻ ഒരുങ്ങി അണിയറപ്രവർത്തകർ !

0
230

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വേണു കുന്നപ്പിള്ളി നിർമിച്ച് പദ്മകുമാർ സംവീധാനം നിർവഹിക്കുന്ന മാമാങ്കത്തിന്റെ ടീസർ തിരുവോണ ദിനത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങി അണിയറ പ്രവർത്തകർ. ഇന്ത്യ ഒട്ടാകെ വലിയ കാൻവാസിൽ റീലീസിനൊരുങ്ങുന്ന മാമാങ്കം ഉടൻ റിലീസ് ആകും. ഉണ്ണി മുകുന്ദൻ, അനു സിത്താര എന്നിവർ മാമംഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇതു രണ്ടാം തവണയാണ് മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത് വളരെ അധികം പ്രാധാന്യമുള്ള കഥാപാത്രമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്. മാമാങ്കത്തിൽ തന്ത്ര പ്രധാനമായ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രമാണ് ഉണ്ണി അവതരിപ്പിക്കുന്നത്.

വളരെ മനോഹരമായ ആദ്യ ലുക്ക് പോസ്റ്റർ തന്നെ ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ മികവ് ഈ ചിത്രത്തിലൂടെ ഈ ലോകം കാണും എന്നാണ് നിർമാതാവ് കൂടിയായ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു. കനിഹ, അനു സിത്താര, പ്രാചി ദേശായി, തുടങ്ങിയവർ ആണ് ചിത്രത്തിൽ നായികയാകുന്നത്. സുദേവ് നായർ, മാളവിക മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മാമാങ്കത്തിനായി പടു കൂറ്റൻ സീറ്റുകളാണ് എറണാകുളത്തു അണിയറ പ്രവർത്തകർ നിർമിച്ചത്. മലയാളത്തിലെ ബ്രഹ്മാൻണ്ട ചിത്രത്തിനായി കേരളക്കര മുഴുവൻ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ തിരുവോണ ദിനത്തിൽ പുറത്തിറങ്ങും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here