ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി ബ്രഹ്മാൻഡ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ മാമാങ്കം !

0
35

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എം പദ്മകുമാർ സംവീധാനം നിർവഹിച്ചു വേണു കുന്നപ്പിള്ളി നിർമിക്കുന്ന ബ്രഹ്മാൻഡ ചിത്രം മാമാങ്കം റീലീസിനൊരുങ്ങുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആണെങ്കിൽ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ബ്രഹ്മാൻഡ റിലീസിന് ഒരുങ്ങുകയാണ്.

മാമങ്കത്തിലെ മമ്മൂട്ടിയുടെ ഒരു രംഗം

സാമൂതിരികളുടെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടുന്ന വീര പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. 5 ഭാഷകളിൽ ആയി വലിയ ക്യാൻവാസിൽ ആണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്യുന്നത്. ഒക്ടോബർ – നവംബർ മാസത്തിൽ ചിത്രം റീലീസിനെത്തും എന്നാണ് കരുതപ്പെടുന്നത്.

മാമാങ്കത്തിന്റെ ആദ്യ പോസ്റ്റർ

ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചു നാളുകൾക്ക് മുൻപ് കൊച്ചിയിൽ അവസാനിച്ചിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ദ്രുതഗതിയിൽ തീർന്നുകൊണ്ടിരിക്കുകയാണ് എന്നാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ആയപ്പോൾ തന്നെ ആരാധകർ വലിയ ആഘോഷങ്ങളിൽ ആയിരുന്നു. ചിത്രത്തിന്റെ ഗ്രാഫിക്കൽ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിലീസ് ആയിരുന്നു. ആരാധകർ വളരെ പ്രദീക്ഷയോടെ ആണ് ടീസർ വരവേറ്റത്.

മാമാങ്കത്തിന്റെ പോസ്റ്റർ

മെഗാതാരം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് നടി പ്രാച്ചി തെഹ്‌ളാൻ ആണ് മാമാങ്കത്തിലെ നായിക. നടിക്ക് ചിത്രത്തിനെ കുറിച്ച പറയാൻ കഴിയുന്നതിലും അപ്പുറം ആണ് പ്രദീക്ഷകൾ, ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യും എന്ന് താരം ഒരു പ്രമുഖ അഭിമുഖത്തിൽ പറഞ്ഞു.

മാമാങ്കത്തിന്റെ ലൊക്കേഷൻ ചിത്രം

സിനിമയുടെ പ്രൊമോഷൻസ് കേരളത്തിൽ മാത്രമോ ഇന്ത്യയിൽ മാത്രമോ ഒതുങ്ങി നിൽക്കില്ല. ലോകമെമ്പാടും ചിത്രം എത്തിക്കുകയും വേണ്ടത്ര പ്രൊമോഷൻസ് ലോകമെമ്പാടും നൽകുകയും ചെയ്യും എന്നാണ് നായിക വ്യെക്തമാക്കുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി മലയാളത്തിൽ നിന്നുള്ള ഉണ്ണി മുകുന്ദൻ, സുദേവ് നായർ, കനിഹ, അനു സിത്താര എന്നിവരും അണിനിരക്കുന്നുണ്ട്.

മാമാങ്കത്തിൽ നിന്നും മമ്മൂട്ടിയുടെ ഒരു ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here