മമ്മൂട്ടി നായകനാകുന്ന മഹാ മാമാങ്കത്തിന്റെ കഥ പറയുന്ന മാമാങ്കത്തിന്റെ ടീസർ പുറത്തിറങ്ങി !

0
31

മമ്മൂട്ടി നായകനായി എം പദ്മകുമാർ സംവീധാനം നിർവഹിച്ച ബ്രഹ്മാൻഡ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയമായിരിക്കും എന്നാണ് ചിത്രത്തിന്റെ ടീസർ സൂചിപ്പിക്കുന്നത്. വേണു കുന്നപ്പിള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാന്നറിൽ നിർമിക്കുന്ന ചിത്രമാണ് മാമാങ്കം. പടുകൂറ്റൻ സെറ്റുകൾ എറണാകുളത്തു നിർമിച്ചാണ് ചിത്രം ചിത്രീകരിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളൈ ആണ്. ശാം കൗശൽ ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കിയത്. ചിത്രത്തിന്റെ റിലീസ് ആയ ടീസർ സംയോജിപ്പിച്ചിരിക്കുന്നത് വി എസ് വിനായഖ് ആണ്. സഞ്ചിത്ത് ബൽഹാരയും അങ്കിത്ത് ബാലഹാരയും ചേർന്നു പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവീധാനം നിർവഹിക്കുന്നത് എം ജയച്ചന്ത്രൻ ആണ്.

ഉണ്ണി മുകുന്ദൻ സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രാച്ചി തെഹ്‌ലാൻ ആണ്. സിദ്ദിഖ്, അച്യുതൻ, അനു സിത്താര, ഇനിയ, കനിഹ, തരുണ് അറോറ, സുരേഷ് കൃഷ്ണ, മണികുട്ടൻ, സുദേവ് നായർ, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്.

മാമാങ്കത്തിന്റെ ബ്രഹ്മാൻഡ ടീസർ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here