‘നീ കെളവനേയും ചെയ്തു നടന്നോ, തിലകന്റെ അവസ്ഥ അറിയാലോ’ സുരാജിനോട് മമ്മൂട്ടി പറഞ്ഞത്

0
76

കോമഡി താരമായാണ് സുരാജ് വെഞ്ഞാറമൂട് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ കൊമേഡിയനായി ഒതുങ്ങാതെ മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ എന്ന പേര് നേടിയെടുത്തിരിക്കുകയാണ് താരം. അടുത്തിടെ ഇരങ്ങിയ എല്ലാ ചിത്രത്തിലും സുരാജിന്റെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചമാണ്. കഥാപാത്രങ്ങളുടെ പ്രായമോ സ്വഭാവമോ നോക്കാതെ മികച്ച കഥാപാത്രങ്ങളെയാണ് താരം തെരഞ്ഞെടുക്കുന്നത്. അവസാനം ഇറങ്ങിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ അച്ഛനായാണ് സുരാജ് എത്തിയത്. തുടര്‍ച്ചയായി പ്രായമായ വേഷങ്ങള്‍ ചെയ്താലുണ്ടാകുന്ന റിസ്‌കിനെക്കുറിച്ച്‌ മമ്മൂട്ടി തന്നോടു സംസാരിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

കെളവനേയും ചെയ്തു നടന്നാല്‍ നെടുമുടിയുടേയും തിലകന്റേയും അവസ്ഥയാകും എന്നാണ് മമ്മൂക്ക പറഞ്ഞത് എന്നാണ് സുരാജ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ‘മമ്മൂക്ക ഇന്നലെ പറഞ്ഞു, ‘നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു’. ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്തുകയാ. എന്നിട്ട് ഇക്കയുടെ ചുവടുപിടിക്കാം എന്ന് പറഞ്ഞു’, സുരാജ് പറയുന്നു.

ഇപ്പോള്‍ തീയെറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 എന്ന ചിത്രത്തില്‍ ഭാസ്‌കര പൊതുവാള്‍ എന്ന വൃദ്ധ കഥാപാത്രമായാണ് താരം എത്തിയത്. ഇതിന് മുന്ന് എത്തിയ ഫൈനല്‍സില്‍ രജീഷ വിജയന്റെ അച്ഛനായാണ് സുരാജ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here