മമ്മൂട്ടിയെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക, ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ച്‌ താരം

0
31

ഇഷ്ടതാരത്തെ കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. അതിനു വേണ്ടി എത്ര നേരം കാത്തിരിക്കാന്‍ പോലും അവര്‍ തയാറാകും. അവസാനം തന്റെ പ്രിയ താരത്തെ കാണുമ്ബോള്‍ പറഞ്ഞറിയിക്കാന്‍ ആകാത്ത സന്തോഷമായിരിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുന്നത് മമ്മൂട്ടിയെ കണ്ട് കണ്ണീര്‍ വാര്‍ത്ത ആരാധികയുടെ വിഡിയോ ആണ്. തന്നെ കണ്ട് പൊട്ടിക്കരഞ്ഞ ആരാധികയെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന മമ്മൂട്ട് ആരാധകരുടെ ഹൃദയം കവരുകയാണ്.

കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത രംഗം. മമ്മൂട്ടി വീട്ടിലുണ്ടെന്നറിഞ്ഞ് ഒരു സംഘം വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തിയത്. വീടിനു പുറത്തിറങ്ങുമ്ബോള്‍ പ്രിയ താരത്തെ ഒരു നോക്കു കാണുകയായിരുന്നു ലക്ഷ്യം. ഒരു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനായി താരം വീട്ടിനു പുറത്തേക്കിറങ്ങി. വിദ്യാര്‍ത്ഥികള്‍ തന്നെ കാണാനായി ഏറെ നേരമായി കാത്തിരിക്കുകയാണ് എന്നറിഞ്ഞ താരം കാറില്‍ കയറാതെ നേരെ അവരുടെ അടുത്തെത്തി.

തങ്ങളെ കാണാന്‍ പുറത്തേക്ക് വന്ന മമ്മൂട്ടിയെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി. കരയുന്ന ആരാധികയെ ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ച്‌ കാര്യങ്ങള്‍ തിരക്കിയ താരം, നന്നായി പഠിക്കണമെന്നു കുട്ടികളെ ഉപദേശിച്ച ശേഷമാണ് ഷൂട്ടിങിനായി തിരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് വിഡിയോ.

https://www.facebook.com/watch/?v=2536801983033157

LEAVE A REPLY

Please enter your comment!
Please enter your name here