മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി ആരാധകൻ ! റൈസ് ഓഫ് എ കിംഗ്‌ വീഡിയോ

0
200

മലയാളികളുടെ പ്രിയങ്കരനായ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 68 ആം പിറന്നാൾ പ്രമാണിച്ചു മമ്മൂക്കയുടെ ഒരു ആരാധകൻ സമ്മാനമായി നൽകിയ ഒന്നാണ് റൈസ് ഓഫ് എ കിംഗ്‌ എന്ന വീഡിയോ. മമ്മൂട്ടി എന്ന മഹാ നടൻ 68 ആം പിറന്നാൾ ആഘോഷിക്കുന്നു, അദ്ദേഹത്തിന്റെ കൂടെ മലയാള ജനത നാളെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നു.

ചാനലുകളിൽ മമ്മൂട്ടി ചിത്രങ്ങളുടെ ചാകരയായിരിക്കും നാളത്തെ ദിവസം. അത്രത്തോളം ആരാധകരെ സൃഷ്ടിക്കാൻ ഈ മലയാളത്തിന്റെ മെഗാ സ്റ്റാറിന് ആയിട്ടുണ്ട്. മലയാള ജനതയുടെ മനസിൽ ഇടം നേടിയ താരമായി മാറിയതാണ് മമ്മൂട്ടി. മൂന്ന് നാഷണൽ ബെസ്റ്റ് ആക്ടർ അവാർഡും ഏഴു സംസ്ഥാന ബെസ്റ്റ് ആക്ടർ അവാർഡും 13 ഫിലിം ഫെയർ അവാർഡുകളും സ്വന്തം പേരിലായി ഉണ്ട് മെഗാ താരത്തിന്. അതു കൂടാതെ ഇൻഡ്യൻ ഗവർണമെന്റ് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പദ്മ ശ്രീ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. കേരള യൂണിവേഴ്‌സിറ്റി കോഴിക്കോട് യൂണിവേഴ്‌സിറ്റി എന്നിവ മമ്മൂട്ടിക്ക് കലാ സംബന്ധമായ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

മെഗാ താരം മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ വീഡിയോയുമായി ആരാധകൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here