തമിഴ് നടന്മാരെ പിന്തള്ളി മമ്മൂക്ക മികച്ച നടൻ; അവാർഡ് നൽകിയത് ഉലഗനായകൻ കമൽ ഹാസൻ

0
136

മലയാളികൾക്ക് എന്നും അഭിമാനമായി നിന്നിട്ടുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. നാഷണൽ അവാർഡും ഫിലിം ഫെയർ അവാർഡുമായി ഒരുപാട് അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയത്തിനുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


ഇപ്പോഴിതാ തമിഴ്‌നാട്ടിൽ നിന്നും ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്. ഈ വർഷം മമ്മൂക്കയെ നായകനാക്കി റാം സംവിധാനം നിർവഹിച്ച തമിഴ് ചിത്രമാണ് പേരൻപ്. ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. അതിന് പുറമെ കണ്ടിറങ്ങുന്ന പ്രേക്ഷകർ പലരുടെയും കണ്ണ് നിറക്കാൻ മമ്മൂക്കക്ക് ആയിട്ടുണ്ട്. പേരൻപിലെ അമുദവനെ അവതരിപ്പിച്ചതിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് പോലും അദ്ദേഹത്തിന് പ്രശംസകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴ്നാട്ടിലെ പ്രമുഖ അംഗീകാരമായി തമിഴ്നാട് മകുടം അവാർഡ് ഫോർ ബെസ്റ്റ് ആക്ടർ മലയാളിയായ നമ്മുടെ സ്വന്തം മമ്മൂക്കയെ തേടി എത്തിയിരിക്കുകയാണ്. തമിഴ് നടന്മാരെ പിന്തളളി കൊണ്ടാണ് മമ്മൂക്ക ഈ നേട്ടം കൈവരിച്ചത്. ഉലഗനായകൻ കമൽ ഹാസൻ ആണ് അവാർഡ് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here