ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ എത്തി

0
29

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവ താരമാണ് ദുൽഖർ സൽമാൻ. അഭിനേതാവിന്റെ കുപ്പായത്തിനു പുറമെ ഒരു നിർമ്മാതാവിന്റെ ഔട്ഫിറ്റിലും എത്തുകയാണ് ദുൽഖർ ഇപ്പോൾ. തന്റെ ആദ്യ നിർമാണ സംരംഭത്തിന്റെ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ലോഞ്ച് ചെയ്തിരിക്കുകയാണ് താരമിപ്പോൾ.


മണിയറയിലെ അശോകൻ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഷംസു സൈബ ആണ് ചിത്രത്തിന്റെ സംവിധായകൻ. അനുപമ പരേശ്വരൻ, ഗ്രിഗറി എന്നിവർക്ക് പുറമെ ദുൽഖർ സൽമാനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. മറ്റൊരു പ്രത്യേകത എന്തെന്നാൽ അനുപമ പരമേശ്വരൻ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ചിത്രം കൂടിയാണ് മണിയറയിലെ അശോകൻ.

LEAVE A REPLY

Please enter your comment!
Please enter your name here