ഏത് സമയത്ത് കയറിച്ചെന്നാലും ആഹാരം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള വീട്: കുഞ്ചനുമായുള്ള ആത്മബന്ധത്തെക്കുറിച്ച്‌ മഞ്ജു വാര്യര്‍

0
53

നടന്‍ കുഞ്ചനും അദ്ദേഹത്തിന്റെ ഭാര്യ ശോഭയുമായുള്ള ആത്മബന്ധത്തെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍. തനിക്ക് ഏത് സമയത്തും കയറിച്ചെന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള വീടാണ് കുഞ്ചന്റെയെന്നും, കുഞ്ചനും ഭാര്യയ്ക്കും താന്‍ മകളെപ്പോലെയാണെന്നും കൈരളി ടിവിയുടെ ജെ ബി ജംഗ്ഷനില്‍ സംസാരിക്കവേ മഞ്ജു വാര്യര്‍ പങ്കുവയ്ക്കുന്നു

മഞ്ജു വാര്യരുടെ വാക്കുകള്‍

‘കുഞ്ചേട്ടനെയും ശോഭ ചേച്ചിയേയും കുറിച്ച്‌ പറയുമ്ബോള്‍ എവിടെ പറഞ്ഞു തുടങ്ങണമെന്ന് എനിക്ക് അറിയില്ല. ഞാന്‍ പണ്ട് സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങുന്ന സമയത്താണ് കുഞ്ചേട്ടനെ പരിചയപ്പെടുന്നത്. പണ്ട് അഭിനയിച്ചിരുന്ന സമയത്തും പിന്നീട് അഭിനയിക്കാതിരുന്ന സമയത്തും അതുകഴിഞ്ഞു ഞാന്‍ തിരിച്ച്‌ വീണ്ടും അഭിനയിച്ച സമയത്തുമൊക്കെ വളരെ ഗാഢമായ ബന്ധം സൂക്ഷിക്കുന്ന കുടുംബമാണ് കുഞ്ചേട്ടന്റെയും ശോഭ ചേച്ചിയുടെയും. എനിക്ക് ധൈര്യമായിട്ട് പറയാം ഏത് സമയത്ത് ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും ആ വീട്ടില്‍ കയറിച്ചെന്ന് അവിടുത്തെ ഭക്ഷണം എടുത്ത് കഴിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. തിരിച്ചും അതേപോലെ തന്നെ അവരുടെ മകളെ പോലെ തന്നെയാണ് എന്നെയും കണ്ടിട്ടുള്ളത് കുഞ്ചേട്ടന്റെയും ശോഭ ചേച്ചിയുടെയും മക്കളായ സ്വാതിയും ശ്വേതയുമൊക്കെയായി എനിക്ക് നല്ല അടുപ്പമുണ്ട്.അവരുടെ വീടൊരു സ്വര്‍ഗമാണ്’.മഞ്ജു വാര്യര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here