മോഡേണ്‍ ലുക്കില്‍ അതി സുന്ദരിയായി നില്ക്കുന്ന മഞ്ജു വാര്യറുടെ പുതിയ ലൂക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മഞ്ജുവിന്റെ ഈ ലൂക്കിന് പിന്നില്‍ ഉറ്റസുഹൃത്തും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആണ്. പൂര്‍ണിമയുടെ പ്രാണയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്.

കഴിഞ്ഞ മാസം മുംബൈയില്‍ വച്ചുനടന്ന മൂത്തോന് ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്. ചിത്രങ്ങള്‍ പ്രാണയുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചതോടെ ആരാധകരും ഏറ്റെടുത്തു. ഇത്രയും മെലിഞ്ഞു സുന്ദരിയാകുന്നതിനു പിന്നില്‍ എന്ത് രഹസ്യമാണെന്നാണ് ആരാധകരുടെ ചോദ്യം.