വിവാഹ വേഷത്തില്‍ മഞ്ജു വാര്യർ; ചിത്രം പങ്കുവെച്ച് താരം

0
54

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. മഞ്ജു വാര്യര്‍, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുരൻ ആണ് താരത്തിന്റെ തമിഴ് ചിത്രം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കു കയാണ് താരം ഇപ്പോൾ.ഈ പോസ്റ്ററിൽ വിവാഹ വേഷത്തിലാണ് താരം എത്തുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

രാജദേവര്‍, കാളി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വ്യത്യസ്ത പോസ്റ്ററുകളായി മുന്‍പ് പുറത്തിറക്കിയിരുന്നു.പഴയ സ്‌റ്റൈല്‍ ആയ പെന്‍സില്‍ മീശയും ചീകി വച്ച മുടിയുമായി ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരു ലുക്ക്.യുവത്വം തിളയ്ക്കുന്ന ലുക്കാണ് രണ്ടാമത്തെ ചിത്രത്തില്‍.

പഴയകാല ധനുഷ് കഥാപാത്രത്തിന്‍റെ ജോഡിയായാണ് മഞ്ജു എത്തുക.മഞ്ജു വാര്യരുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നായ കന്മദത്തിലെ ഭാനുവിന് സമാനമായ രൂപമാണ് അസുരനിലെ മണിമേഖലൈ എന്ന കഥാപാത്രത്തിനും.തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.


One more day to go…!#ASURAN #DHANUSH #VETRIMAARAN #KALAIPULISTHANU

Gepostet von Manju Warrier am Dienstag, 1. Oktober 2019

LEAVE A REPLY

Please enter your comment!
Please enter your name here