രജനികാന്തിന്റെ നായികയായി മഞ്ജു വാരിയർ; തമിഴിൽ രണ്ടാം ചിത്രം തലൈവർക്കൊപ്പം

0
43

മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. കേരളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. ഈ വർഷം മഞ്ജു അഭിനയിച്ച് മലയാളത്തിൽ ഇറങ്ങിയ ലൂസിഫർ സൂപ്പർഹിറ്റ് ആയിരുന്നു. പിന്നീട് മഞ്ജു തന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനോടൊപ്പം ചെയ്തു. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.


ഇപ്പോഴിതാ മറ്റൊരു വലിയ വാർത്ത വന്നിരിക്കുകയാണ്. തലൈവർ രജനികാന്തിന്റെ നായികയാവാൻ മഞ്ജു ഒരുങ്ങുന്നു. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ നായികയാകും എന്നാണ് അറിയാൻ കഴിയുന്നത്. ഒഫീഷ്യലി ഇത് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും തമിഴ് മാധ്യമങ്ങൾ പോലും ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here