വിമർശകർക്കുള്ള മറുപടി പ്രിയൻ ടീസറിലൂടെ നൽകി; ഇത് മോഹൻലാലിനുള്ള എന്റെ സമ്മാനം !

0
54

അനൗൺസ് ചെയ്ത അന്നു മുതൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ എന്ന സംവിധായകൻ ഔട്ട്‌ഡേറ്റഡ് ആയി, അദ്ദേഹത്തിന് കോപ്പിയടിക്കാൻ മാത്രമേ അറിയൂ, മോഹൻലാലിന് ചരിത്ര വേഷങ്ങൾ ചേരില്ല എന്നൊക്കെ ഒരുപാട് അഭിപ്രായങ്ങൾ വന്നു. പ്രിയദർശൻ മലയാളത്തിലെ പുതിയ സംവിധായകരെ കണ്ട് പഠിക്കണം എന്ന് പറഞ്ഞവർ പോലുമുണ്ട്. എന്നാൽ അദ്ദേഹം ആ വിമർശനങ്ങൾക്ക് മുൻപിൽ മൗനം പാലിച്ചു. തന്റെ വർക്കിൽ മാത്രം ഫോക്കസ് ചെയ്തു.


ഇന്നലെ വൈകീട്ട് ഗോകുലം പാർക്കിൽ വച്ച് ലൂസിഫറിന്റെ സക്സസ് സെലിബ്രേഷൻ ഉണ്ടായിരുന്നു, അതിനൊപ്പം മരക്കാറിന്റെ ഒരു ചെറിയ ടീസറും ഇന്നലെ ആ വേദിയിൽ പ്രദർശിപ്പിച്ചു. ടീസർ പ്രദർശിപ്പിക്കുന്നതിന് മുൻപ് പ്രിയദർശൻ രണ്ട് വാക്ക് സംസാരിച്ചു.”പടത്തെ കുറിച്ച് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല, ഇത് ടീസറും ട്രൈലറും അല്ല; ഷൂട്ട് ചെയ്ത കുറച്ച് വിഷ്വൽസ് ഇവിടെ കാണിക്കാം. കണ്ടിട്ട് നിങ്ങൾ തന്നെ വിലയിരുത്തു”, ഇതായിരുന്നു പ്രിയദർശന്റെ വാക്കുകൾ. ടീസർ കണ്ടതിന് ശേഷം പ്രേക്ഷകരാകെ ഞെട്ടി. “ഞാൻ ഈ കണ്ട അറുപത് സെക്കന്റ്സ് ഒരു മലയാള സിനിമയിലെ വിഷ്വൽസ് തന്നെയാണോ” എന്നാണ് പ്രത്വിരാജ് ചോദിച്ചത്. ഒരു തമിഴ് പടത്തിൽ പറഞ്ഞ പോലെ ‘നമ്മ പടം പേസണം, നാമ പേസക്കൂടാത്’, തന്റെ സിനിമയിലൂടെ മറുപടി കൊടുക്കാൻ വേണ്ടിയായിരുന്നു പ്രിയൻ മൗനം പാലിച്ചത് എന്ന് വേണം കരുതാൻ.

LEAVE A REPLY

Please enter your comment!
Please enter your name here