മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജുവും പ്രധാന കഥാപാത്രങ്ങളാവുന്നു

0
69

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരിയിൽ ചിത്രീകരണം ആരഭിക്കുന്ന ചിത്രം വിഷു റിലീസ് ആയി ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും എന്നാണ് വാർത്തകൾ വരുന്നത്. നായികയായി എത്തുന്നത് ഒരു പുതുമുഖമായിരിക്കുമെന്ന് മാർട്ടിൻ പ്രക്കാട്ട് പറയുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

2010ൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത ബെസ്റ്റ് ആക്ടർ ആയിരുന്നു മാർട്ടിൻ പ്രക്കാട്ടിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ ഒരു സൂപ്പർ സ്റ്റാറിനെ വച്ച് സൂപ്പർഹിറ്റ് ആക്കാൻ കഴിഞ്ഞ സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട്. രണ്ടാം സിനിമയും മൂന്നാം സിനിമയും ദുൽഖർ സൽമാനായിരുന്നു നായകൻ. രണ്ടാം സിനിമയായ ‘അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി(ABCD)’ ദുൽഖറിനെ യുത്തിനിടയിൽ ട്രെൻഡ് ആക്കാൻ ഒരുപാട് സഹായിച്ച ചിത്രമായിരുന്നു. മുന്നാം സിനിമയായ ചാർലിയാവട്ടെ കേരളമൊട്ടാകെ ക്രൗഡ് പുൾ ചെയ്യുന്നതിൽ മുൻപന്തിയിൽ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here