ഓണാവധിക്ക് എത്തിയ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജു എയർപോർട്ടിൽ ! ഇത്തവണ ഓണം അമ്മയോടൊപ്പം

0
29363

കയറ്റം എന്ന സിനിമയുടെ സെറ്റിൽ വച്ച് മഞ്ചു വാര്യരും മറ്റുള്ളവരും പ്രളയത്തിൽ കുടുങ്ങിപ്പോയത് നമ്മൾ അറിഞ്ഞതാണ്. വളരെ പെട്ടെന്ന് തന്നെ അവരെ അവിടെ നിന്നും രക്ഷിക്കാനും ആയി. പ്രശ്നത്തിൽ ദിലീപ് ഇടപെട്ടതായി ഹൈബി ഈഡൻ എം. എൽ. എ പറഞ്ഞിരുന്നു. എന്നാൽ അമ്മ പ്രളയത്തിൽ അകപ്പെട്ടതറിഞ്ഞ് മകൾ മീനാക്ഷി വിഷമിച്ച് ഫോൺ വിളിച്ചതിനെ തുടർന്നാണ് താൻ ഹൈബിയെ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്തായാലും അമ്മ പ്രളയത്തിൽ അകപ്പെട്ടു എന്ന് അറിഞ്ഞപാടെ മീനാക്ഷി ഒന്ന് തിരുമാനിച്ചിരുന്നു. ഈ ഓണം അമ്മയുടെ ഒപ്പം ആണെന്ന്. ഇത് ശരിവക്കുന്ന രീതിയിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ഇന്ന് ചെന്നൈ എയർപോർട്ടിൽ നിന്ന് മീനാക്ഷി ഫ്ലൈറ്റിൽ കേരളത്തിൽ എത്തി.

സ്വീകരിക്കാനായി മഞ്ചുവും വന്നിരുന്നു. മഞ്ചുവും മീനാക്ഷിയും തമ്മിൽ വഴക്കാണെന്നും തമ്മിൽ സംസാരിക്കില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഈ പുതിയ കാര്യം എല്ലാവരെയും സന്തോഷപ്പെടുത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here