കുട്ടിക്കാലം മുതലേ താര രാജാവിന്റെ ആരാധകന്‍; താരം നടന്നുപോയ വഴിയിലെ മണ്ണ് സൂക്ഷിച്ചു; മീനാക്ഷിയുടെ അച്ഛന്‍

0
32

മലയാള സിനിമയിലെ താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറത്തും നിന്നും സിനിമയ്ക്ക് ഉള്ളില്‍ നിന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ മോഹന്‍ലാലിനോടുള്ള ആരാധന കാരണം അദ്ദേഹം നടന്നുപോയ വഴിയിലെ മണ്ണ് വാങ്ങി സൂക്ഷിച്ച താരമാണ് മീനാക്ഷിയുടെ അച്ഛന്‍. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് മീനാക്ഷി. പിന്നീട് ഒപ്പം എന്ന ചിത്രത്തിലും മോഹന്‍ലാലിനൊപ്പം മീനാക്ഷി അഭിനയിച്ചിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്റയെ ഈ ആരാധനയെ കുറിച്ച്‌ പറയുന്നത്.

കുഞ്ഞുനാളുമുതല്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനായിരുന്നു. അതിനെ തുടര്‍ന്നാണ് കാര്‍ വാങ്ങിച്ചപ്പോള്‍ മോഹന്‍ലാലിന്റെ കാറിന്റെ നമ്ബറായ 2255 ഇട്ടത്. ചെറുപ്പം മുതല്‍ മോഹന്‍ലാലിന്റെ സിനിമകളാണ് തീയേറ്ററില്‍ പോയി കണ്ടത്. അന്ന് മോഹന്‍ലാല്‍ നടന്നുപോയ വഴിയിലെ മണ്ണ് പെട്ടിയില്‍ വാങ്ങി സൂക്ഷിച്ചിരുന്നെന്നും മീനാക്ഷിയുടെ അച്ഛന്‍ പറയുന്നു. ലാലേട്ടന്റെ വീടിനടുത്തുള്ള ഒരു ബന്ധു എടുത്ത് തന്ന മണ്ണാണെന്ന് പറഞ്ഞാണ് അന്നത് വാങ്ങിച്ചിരുന്നതെന്ന് മീനാക്ഷിയുടെ അച്ഛന്‍ പറഞ്ഞു. പിന്നീട് മകള്‍ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here