മോഹൻലാലും തൃഷയും ഒന്നിക്കുന്നു ജീത്തു ജോസഫ് ചിത്രത്തിനായി !

0
63

മലയാളത്തിന്റെ ഇതിഹാസം ലാലേട്ടനും തെന്നിന്ത്യൻ സൂപ്പർ നായിക തൃഷയും ഹിറ്റ് മേക്കർ ജീത്തു ജോസഫിന്റെ സിനിമയിൽ ഒന്നിക്കുന്നതായി സൂചനകൾ. ത്രില്ലർ സ്വഭാവമുള്ള ഒരു ബിഗ് ബഡ്ജറ്റ് സിനിമയായിരിക്കും ഇത് എന്നാണ് വാർത്തകൾ വരുന്നത്. പകുതിയിലധികവും പുറം രാജ്യത്തായിരിക്കും ചിത്രീകരിക്കുക എന്നും വാർത്തകളുണ്ട്.

ഇതിനു മുൻപ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപോൾ മലയാളത്തിനു ലഭിച്ചത് മലയാളം ഫിലിം ഇൻഡസ്റ്റ്രിയുടെ ടൈംലൈനിൽ അടയാളപ്പെടുത്താനാവുന്ന തരത്തിലുള്ള ഒരു സാമ്പത്തിക വിജയമാണ്.മലയാളത്തിലെ ആദ്യമായി 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആ സിനിമയായിരുന്നു ദൃശ്യം.150 ദിവസത്തോളം തീയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം.ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കാളിദാസ് നായകനായ മിസ്റ്റർ & മിസ് റൗഡി ആണ്.ഇനിയും രണ്ട് അന്യ ഭാഷ സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.ഒന്ന് കാർത്തി നായകനാകുന്ന തമിഴ് സിനിമയും രണ്ടാമത്തേത് ഇമ്രാൻ ഹാഷ്മി നായകനായ ഹിന്ദി സിനിമയുമാണ്.ഇതുവരെ പേരിടാത്ത ഈ രണ്ടു സിനിമകളുടെയും ഷൂട്ടിഗ് പൂവത്തിയായതിനു ശേഷം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here