ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു; തൃഷ നായിക

0
20

മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഒരു ജിത്തു ജോസഫ് ചിത്രത്തിനായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് ഉള്ളത്. അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ദൃശ്യം ജോഡികളായ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഏകദേശം നൂറോളം ദിവസങ്ങള്‍ ആയിരിക്കും ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ എന്ന് പറയപ്പെടുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകള്‍. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു സുപ്രധാന നടന്‍ ഉണ്ട് എന്നാണ് സൂചന. കൂടുതല്‍ ഔദ്യോഗികമായ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here