മലയാളത്തിന്റെ താരചക്രവർത്തി ലാലേട്ടൻ ഒരു പുതുമുഖ പരീക്ഷണ ചിത്രത്തിന്റെ ട്രൈലർ ലോഞ്ച് ചെയ്യുന്നു.

0
2353

ഒറ്റഷോട്ടിൽ രണ്ട് മണികൂർ ദൈർഘ്യമുള്ള ഒരു സിനിമ ചിത്രീകരണം പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയത് നിങ്ങളറിഞ്ഞിരുന്നോ… എങ്കിൽ ലാലേട്ടൻ അതറിഞ്ഞിരിക്കുന്നു.
സംവിധായകന്റെ വാക്കുകൾ.

പേടിയോട് കൂടിയാണ് ലാലേട്ടന്റെ മുൻപിലെത്തിയത് …. ട്രൈലർ കണ്ട് കഴിഞ്ഞ ലാലേട്ടനോട് ഒറ്റഷോട്ടിൽ രണ്ട് മണികൂർ സമയം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചതെന്ന് പറഞ്ഞു.
ഒറ്റഷോട്ടിൽ എങ്ങനെ ചിത്രീകരിച്ചു? എത്ര റിഹേഴ്സൽ നടത്തി? ഇതിന് റെക്കോർഡ് ലഭിച്ചിട്ടുണ്ടോ? ഇതിൽ എത്ര പാട്ടുകളുണ്ട്? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു… ഇത്രയും ഡൗൺ റ്റു എർത്തായ ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അദ്ദേഹത്തിനോട് സംസാരിക്കാൻ സാധിച്ചതും ട്രൈലർ കാണിക്കാനായി സാധിച്ചതും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.

ഈ വരുന്ന 30-6- 2019 ഞായറാഴ്ച്ച ആ സിനിമയുടെ ട്രൈലർ ഒഫീഷ്യലായി ലാലേട്ടൻ ലോഞ്ച് ചെയ്യുന്നു. ലാലേട്ടനോടൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാരും ചിത്രത്തിന്റെ ട്രയ്ലർ ഫേസ്ബുക്കിൽ പ്രേക്ഷകർക്കായി പങ്കുവെക്കും എന്നാണ് അണിയറപ്രവർത്തകരിൽ നിന്നു ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here