ഓൾഡേജ് ഹോമിൽ മാരക ഡാൻസ് വയസ്സു തോറ്റുപോകും ഇവരുടെ മുന്നിൽ

0
330

പ്രായത്തിന്റെ പ്രയാസങ്ങൾ മറന്ന് സന്തോഷത്തോടെ നൃത്തം ചവിട്ടുന്ന അമ്മൂമ്മമാരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഗുവാഹാട്ടിയിലെ മദർ ഓൾഡ് ഏജ് ഹോമിലെ അമ്മൂമ്മമാരാണ് ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിലെ താരങ്ങൾ.

വൃദ്ധമന്ദിരത്തിൽ സങ്കടിപ്പിച്ച ആഘോഷ പരിപാടിസംബന്ധിച്ച പരിപാടിയിൽ ആണ് അമ്മൂമ്മമാർ പരിസരം മറന്ന് ഡാൻസ് കളിച്ചത്. ആഘോഷ പരുപാടികൾക്കായി വൃദ്ധസദനം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അതിഥികളായി എത്തിയ ഗായകർ പാടിയ ആസമിസ് പാട്ടിനാണ് മനോഹരമായി അമ്മൂമ്മമാർ ചുവടുവെച്ചത്.

ആവേശത്തിൽ ചിലർ കസേരയിൽ നിന്നു എഴുന്നേറ്റ് ഡാൻസ് കളിച്ചു, ചിലർ കസേരയിൽ ഇരുന്ന് തന്നെ കൈവീശി ഡാൻസ് കളിച്ചവർക്ക് ആവേശം പകർന്നു. കഴിഞ്ഞ വെള്ളിയാഴ്ച മദർ ഓൾഡ് ഏജ് ഹോമിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 5 ലക്ഷം പേർ കണ്ടുകഴിഞ്ഞു. ജീവിതത്തോടുള്ള ആ അമ്മൂമ്മമാരുടെ സമീപനം വീഡിയോ കണ്ടവർ എല്ലാം തന്നെ പ്രശംസിക്കുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here