ചിമ്പുവിന്റെ മഫ്തി റീമേക്ക് ഡ്രോപ്പ് ചെയ്തതായി വാർത്തകൾ; പരാതി നൽകി നിർമ്മാതാവ്

0
18

തമിഴിൽ എപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു നായകനാണ് ചിമ്പു അഥവാ സിലമ്പരശൻ. കരിയറിന്റെ തുടക്ക കാലം മുതലേ ഒരുപാട് പഴികൾ കേട്ടിട്ടുള്ളതാണ് താരം. ഷൂട്ടിന് വൈകി എത്തുന്നു, ചില സമയങ്ങളിൽ ഷൂട്ടിന് വരുന്നില്ല, പോസ്റ്റ്‌ പ്രൊഡക്ഷന് സഹകരിക്കുന്നില്ല തുടങ്ങി ഒരുപാട് പരാതികൾ ആണ് ചിമ്പുവിന് നേരിടേണ്ടി വന്നിട്ടുള്ളത്. രണ്ട് വർഷം മുൻപ് ഇറങ്ങിയ ‘അൻപാനവൻ അസറാതവൻ അടങ്കാതവൻ’ സിനിമയാണ് ചിമ്പു കാരണം നഷ്ടത്തിലായ അവസാന സിനിമ. Oru ഭാഗത്തിൽ തീർക്കാനിരുന്ന സിനിമ ചിമ്പുവിന്റെ പിടിവാശി മൂലം രണ്ട് ഭാഗങ്ങളാക്കാൻ നിർമ്മാതാവ് നിർബന്ധിതനായി. ചിമ്പു ഡബ്ബിങ് പോലും കറക്റ്റ് ആയി ചെയ്തില്ല. തുടർന്ന് ആദ്യം ഭാഗം പുറത്തിറങ്ങിയപ്പോൾ ബോക്സ്‌ ഓഫിസിൽ അതൊരു ഡിസാസ്റ്റർ ആയി.


ഇപ്പോഴിതാ ചിമ്പുവിന്റെ മറ്റൊരു സിനിമ കൂടി ഡ്രോപ്പ് ചെയ്തതായി വാർത്തകൾ വരുന്നു. കന്നടയിൽ സൂപ്പർഹിറ്റ് ആയിരുന്ന മഫ്‌തിയുടെ റീമേക്ക് ആണ് ഈ സിനിമ. ആരാധകർ കുറെ നാളുകൾക്ക് ശേഷം കാത്തിരിക്കുന്ന ഒരു മാസ്സ് അവതാരമായിരുന്നു ചിമ്പുവിന് ഈ ചിത്രത്തിൽ. എന്നാൽ വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ചിമ്പു ഷൂട്ടിങ്ങിനു സഹകരിക്കാത്തതിനാൽ ഈ സിനിമയും ഡ്രോപ്പ് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെ തുടർന്ന് ഈ ചിത്രത്തിന്റെ നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ നടിഗർ സംഘത്തിൽ പരാതി കൊടുത്തതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here