ദാസേട്ടൻ പറഞ്ഞതിൽ പിന്നെ ചപ്പാത്തി കഴിക്കാറില്ല, പെർഫ്യൂമും അടിക്കില്ല; സുദീപ്

0
32

വിനയൻ സംവിധാനം ചെയ്‌ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് സുദീപ് മലയാള ചലച്ചിത്രശാഖയിൽ ആദ്യമായി പിന്നണി പാടുന്നതെങ്കിലും ഗാനം അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല.

പിന്നീട് എം.ജയചന്ദ്രന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ മാടമ്പിയിലെ ‘എന്റെ ശാരികെ’ എന്ന ഗാനത്തിലൂടെ സുദീപിന്റെ ശാരീരത്തെ മലയാളികൾ അടുത്തറിഞ്ഞു. പിന്നീട് ശിക്കാർ മുതൽ ഒടിയൻവരെയും 150ൽ അധികം ചിത്രങ്ങളിൽ പാടി. പലതും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്‌തു.

ഇപ്പോഴിതാ സുദീപിന്റെ ഒരു പ്രതികരണമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണകാര്യത്തിൽ പുലർത്തുന്ന നിഷ്‌ഠകൾ തന്നെയാണ് ആസ്വാദകനെ തൃപ്‌തിപ്പെടുത്തുന്ന തരത്തിൽ പാടാൻ തനിക്ക് കഴിയുന്നതിന് പിന്നിലെന്നും ഗാനഗന്ധർവൻ യേശുദാസിന്റെ പാതതന്നെയാണ് ഇക്കാര്യത്തിൽ പിന്തുടരുന്നത്.

ദാസേട്ടന്റെ നിർദേശപ്രകാരം ബ്ളഡ് ഗ്രൂപ്പിന് അനുസരിച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. ഹാനികരമായ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാറില്ല. പാട്ടും ഭക്ഷണവും തമ്മിൽ ബന്ധമൊന്നുമില്ല മറിച്ച് പാട്ടും ആരോഗ്യവും തമ്മിലാണ് ബന്ധം.

ഒരു പാട്ടുകാരൻ എപ്പോഴും ആരോഗ്യത്തോടെ പാടണമെങ്കിൽ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ വേണം. തൊണ്ടയെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ കഴിക്കാറില്ല.

പണ്ട് എന്നും രാത്രി ചപ്പാത്തി കഴിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കഴിക്കാറില്ല. കുറേക്കാലമായി പെർഫ്യൂംസും ഉപയോഗിക്കാറില്ല. ശ്വാസകോശത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നത് കൊണ്ടാണത്. ദാസേട്ടനാണ് അത് പറഞ്ഞത്. ഓരോ വ്യക്തിയുടെയും ബ്ളഡ് ഗ്രൂപ്പ് അനുസരിച്ച് അനുവർത്തിക്കേണ്ട് ആഹാരശീലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്‌തകം അദ്ദേഹം എനിക്ക് നൽകിയെന്നും സുദീപ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here