തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മലയാളത്തില്‍ നിന്നെത്തി തമിഴിലും തെലുങ്കിലും വരെ തിളങ്ങിയ നയന്‍താര. സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ചും ആദ്യ കാല സിനിമകളെക്കുറിച്ചുമുള്ള ചോദ്യത്തിന് നയന്‍താര നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ കരിയര്‍ തിരുത്തിയ ചിത്രം ഗജനിയില്‍ അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്നാണ് നയന്‍ താരയുടെ തുറന്നുപറച്ചില്‍. ഗജനിയില്‍ അഭിനയിക്കാനുളള തീരുമാനം വലിയ മണ്ടത്തരമായിരുന്നുവെന്നും സ്വകാര്യ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ നയന്‍സ് പറയുന്നു.
തന്നോട് നേത്തേ പറഞ്ഞ കഥാപാത്രമല്ല, അഭിനയിക്കാന്‍ വന്നപ്പോള്‍ തന്നത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നി. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ചിത്രയുടെ വേഷത്തിലാണ് സൂര്യയ്ക്കൊപ്പം താരം എത്തിയത്. എ ആര് മുരുഗദോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്.
ഇപ്പോള്‍ അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എ ആര് മുദുഗദോസ് തന്നെ സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് നയന്സിന്െ റിലീസാകാനുളള ചിത്രം. അതുകൊണ്ട് തന്നെ ഈ അഭിമുഖത്തിന് ശേഷം വലിയ ചര്‍ച്ചയായിട്ടുണ്ട്.