“ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല”; നയന്‍താര

0
23

പത്ത് വര്‍ഷത്തിനു ശേഷം ആദ്യമായി നയന്‍താര മാധ്യങ്ങള്‍ക്ക് മുന്നില്‍ മനസ്സു തുറക്കുന്നു. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍. മാസികയുടെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് താരം മഹേഷ് ബാബുവുമാണ്. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്. അഭിമുഖത്തില്‍ സിനിമയെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നയന്‍താര മനസ്സ് തുറന്നു.

‘ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്’- നയന്‍താര പറയുന്നു.

‘ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്.’

‘എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം.’

കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് നയന്‍താര പെട്ടെന്നു അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. ശ്രീ രാമരാജ്യം (2011 )എന്ന സിനിമ മാത്രമാണ് നയന്‍താര ചെയ്തത്. ‘ഞാന്‍ എന്റേതായ ലോകത്തായിരുന്നുവെന്നാണ്’ ഈ നീണ്ട ഇടവേളയെക്കുറിച്ച്‌ നയന്‍താര അഭിമുഖത്തില്‍ പറഞ്ഞത്. ആ സമയത്ത് തന്റെ സിനിമകളോ പാട്ടുകളോ കാണിക്കുന്ന ചാനലുകളൊന്നും താന്‍ കാണാറില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെയും സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണവും നയന്‍താര വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here