നസ്രിയയെ ചുംബിച്ച്‌ ഫഹദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

0
21

ഫഹദിന്റെയും നസ്രിയയും പുതിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു്. തന്നെ ചുംബിക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.

ചിത്രത്തില്‍ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here