23 വരെ പ്രണയിക്കരുത് ! വിവാഹം വേണ്ടെന്നാണെങ്കിലും അതും പിന്തുണയ്ക്കും മകൾ പവിത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് നീന കുറുപ്പ്

0
118

സിനിമയിലും സീരിയലിസുമൊക്കെയായി മലയാളികൾക്ക് സുപരിചിതയായ നടിയാണ് നീന കുറുപ്പ്. അഭിനേത്രിക്ക് പുറമേ അവതാരികയായും നീന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീന അഭിനയ രംഗത്തേക്ക് കാലെടുത്ത് വക്കുന്നത്. ഒരുപാട് മുൻനിര സംവിധായകർക്കൊപ്പവും നായകന്മാർക്കൊപ്പവും പ്രവർത്തിക്കാനുള്ള ഭാഗ്യം നീനക്ക് ഉണ്ടായിട്ടുണ്ട്.

നീന ഇപ്പോഴിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്. കല്യാണത്തെ കുറിച്ചോ ഭർത്താവിനെ കുറിച്ചോ പ്രത്യേക സങ്കൽപ്പങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും, ആഘോഷമായി വിവാഹം നടത്തുന്നതിനെ കുറിച്ച് അന്ന് ചിന്തിച്ചില്ലെന്നും നീന തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞു. നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിച്ചിരുന്നെങ്കിലും അതിനൊന്നും പിടികൊടുക്കാതെയാണ് നീന കോളേജ് പഠനം പൂർത്തിയാക്കിയത്. ചേച്ചിയുടെ വിവാഹമായിരുന്നു ആദ്യം നടത്തിയത് അതിനെകുറിച്ച് വലിയ ഓർമ്മകളൊന്നും ഇല്ല എന്നും താരം പറയുന്നുണ്ട്.

സീഫുഡ് എക്സ്പോർട്ടിംഗ് ബിസിനസ് ചെയ്യുന്ന സുനിൽ ആണ് തന്നെ ജീവിത സഖിയാക്കിയതെന്ന് നീന മനസുതുറന്നു. 20 വയസോള്ള മകളുടെ അമ്മയാണ് നീന ഇപ്പോൾ. വിവാഹ പ്രായമായ മ ളെ പറ്റി വാചാലയാവാനും നീന മറന്നില്ല. ചേച്ചിയേയും അനിയത്തിയേയും പോലെയാണ് തങ്ങൾ എന്നാണ് നീന പറയുന്നത്. മകൾക്ക് നീന നൽകിയ ഏറ്റവും വലിയ ഉപദേശം 23 വയസുവരെ പ്രണയിക്കരുത് എന്നാണ്. ജാതിയും മതവും ഒന്നും നോക്കാതെ നല്ലൊരാളെ തന്നെ മകൾ വിവാഹം ചെയ്യണം എന്നാണ് തന്റെ ആഗ്രഹം എന്നും നീന കൂട്ടിചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here