കണ്ണെഴുതി പൊട്ടുതൊട്ട് കൊച്ചു സുന്ദരിയായി നീരജ് മാധവ്; നാണംകെടുത്തുന്ന ചിത്രമുണ്ടെങ്കില്‍ പോസ്റ്റ് ചെയ്യൂവെന്ന് താരം; മറുപടിയുമായി ടൊവിനോ

0
12

പ്രമുഖ മാഗസിനില്‍ സൂപ്പര്‍താരം മമ്മൂട്ടി പെണ്‍വേഷത്തില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ പുതിയ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നീരജ് മാധവ്. വേഷപ്രച്ഛന്നരായിട്ടുള്ള ചിത്രങ്ങള്‍ പങ്കുവെക്കാനാണ് താരം ആവശ്യപ്പെടുന്നത്. ചെറുപ്പത്തിലെ പെണ്‍ വേഷം കെട്ടിയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. പ്രമുഖ താരങ്ങളെ ചലഞ്ചു ചെയ്യാനും നീരജ് മറന്നില്ല. എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ് നീരജിന്റെ ചിത്രം.

നടന്മാരുടെ പെണ്‍വേഷത്തിലുള്ള ചിത്രങ്ങളും നടിമാരുടെ ആണ്‍വേഷത്തിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യാനാണ് നീരജ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വളരുമ്ബോള്‍ ചെറുപ്പത്തില്‍ നിങ്ങളുടെ മാതാപിതാക്കളോ അധ്യാപകരോ നിങ്ങളെ ഇത്തരത്തില്‍ വേഷം കെട്ടിച്ചിട്ടുണ്ടാവും. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇത് ബാധകമാണ്. ചെറിപ്പത്തിലെ ആവണമെന്ന് ആവശ്യമില്ല, ചിലസമയങ്ങളില്‍ വളര്‍ന്നിട്ടും നിങ്ങള്‍ ഇത്തരത്തില്‍ വേഷം കെട്ടിയിട്ടുണ്ടാകും. ഇത്തരത്തില്‍ വേഷം മാറിയതിന്റെ നാണംകെടുത്തുന്ന ചിത്രങ്ങള്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യൂ. എന്ന കുറിപ്പിലാണ് നീരജിന്റെ പോസ്റ്റ്. മാഗസിന്‍ കവറിലെ മമ്മൂട്ടിയുടെ സ്ത്രീ വേഷം കണ്ടിട്ടാണ് ഇത്തരത്തില്‍ ഒരു ഐഡിയ വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ജയസൂര്യ, പ്രിയമാണി, ഗീതു മോഹന്‍ദാസ്, രമേശ് പിഷാരടി, മനോജ് ബാജ്‌പേയ് തുടങ്ങിയവരെയാണ് നാരജ് ചലഞ്ച് ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ ഇതുവരെ ക്രോസ് ഡ്രസ്സിങ് ചെയ്തിട്ടില്ലെന്ന മറുപടിയുമായി ടൊവിനോ എത്തി. കൂടാതെ ഇതുപോലെയൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്ന് പ്രിയാമണിയും പറഞ്ഞു. എന്തായാലും നീരജിന്റെ പെണ്‍വേഷത്തെ ഏറ്റെടുക്കുകയാണ് ആരാധകര്‍. പെണ്‍വേഷത്തില്‍ കൂടുതല്‍ സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here