അച്ഛനെ പോലും കാണാന്‍ അനുവദിച്ചില്ല, ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ അമ്മയും ഞാനും കഴിഞ്ഞെന്ന് നടി നേഹ

0
20

ഭക്ഷണം വാങ്ങാന്‍ പണില്ലാതെ കഴിഞ്ഞിട്ടുണ്ടെന്ന് കസബ നായിക നേഹ സക്സേന. കരണ്ടുകൊണ്ടാണ് തന്റെ ഭൂതകാലത്തെപ്പറ്റി നേഹ പറഞ്ഞത്. അച്ഛനെ ഒന്ന് കാണാന്‍ പോലും വിധി അനുവധിച്ചില്ല. വീട്ടില്‍ കുടുംബനാഥന്മാരായി ആരുമില്ലായിരുന്നു. അമ്മയായിരുന്നു ബലമെന്നും നേഹ പറയുന്നു. ചെറുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്ന ഒന്‍പതു ദിവസം അമ്മയും ഞാനും പച്ചവെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്.

മുതിര്‍ന്നപ്പോള്‍ അമ്മയ്ക്ക് എല്ലാം നേടികൊടുക്കുന്നതിലായിരുന്നു തന്റെ സന്തോഷമെന്നും നേഹ പറഞ്ഞു. ഞാനൊരു നടിയാകുന്നതില്‍ അമ്മയ്ക്ക് താത്പര്യം ഇല്ലായിരുന്നു. മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണ്. ജീവിതത്തില്‍ വിജയിക്കാന്‍ കുറുക്കുവഴികള്‍ തേടിയിട്ടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോള്‍ തനിക്ക് എല്ലാം ഉണ്ട്.

എന്റെ കുടുംബത്തില്‍ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നും നേഹ പറയുന്നു. പഞ്ചാബ് സ്വദേശിയാണ് നേഹ.

LEAVE A REPLY

Please enter your comment!
Please enter your name here