‘പെണ്ണാണോടീ നീ.’ എന്നു ചോദിച്ച്‌ അവര്‍ ട്രെയിനില്‍ വെച്ച്‌ പിടിച്ചു തള്ളി: ദുരനുഭവം പറഞ്ഞ് നിഷ സാരംഗ്

0
13

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് നിഷ സാരംഗ്. ബിഗ് സ്‌ക്രീനിലും നിഷ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവിനാണ് ആരാധകര്‍ ഏറെ. ഇപ്പോഴിതാ തന്റെ അഭിനയ-വ്യക്തി ജീവിതത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നിഷ. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായ ദുരനുഭവവും നിഷ വെളിപ്പെടുത്തി.

‘നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും നോക്കാറില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ സ്വീകരിക്കാറുണ്ട്. ഞാന്‍ നെഗറ്റീവ് കഥാപാത്രമായുള്ള കെ.കെ രാജീവിന്റെ ഒരു സീരിയില്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, ‘പെണ്ണാണോടീ നീ’ എന്ന് ചോദിച്ച്‌ ഒരു സ്ത്രീ ട്രെയിനില്‍ വെച്ച്‌ എന്നെ പിടിച്ചു തള്ളി.’

‘ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. അച്ഛന്‍ മരിച്ച്‌ ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് തന്നെ ഈ രംഗത്തേക്ക് വിളിക്കുന്നത്. പോവുന്നതും അഭിനയിക്കുന്നതുമൊക്കെ ആ സമയത്തായിരുന്നു. ഇപ്പോഴും അച്ഛന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന് കരുതുന്നു.’ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ നിഷ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here