“ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമുള്ള വഴിയാണ് ജാതി പറയുന്നത്” നിര്‍മല്‍

0
27

നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള വിഷയം വന്‍ വിവാദമായിരിക്കുകയാണ്. ഇതിനിടെ ഇരുവരെയും പിന്തുണച്ച്‌ പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് നടന്‍ നിര്‍മല്‍ പാലാഴിയാണ്. ഏവരും വിമര്‍ശിക്കുന്നപോലെ ജാതിയും മതവും നോക്കി ആളുകളോട് പെരുമാറുന്ന വ്യക്തിയല്ല അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന് നിര്‍മല്‍ പറയുപന്നു. അനില്‍ രാധാകൃഷ്ണ മേനോനോട് ഒപ്പമുള്ള തന്റെ അനുഭവവും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിവരിക്കുന്നു.

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ pree production സമയത്തു അതിലെ അസോസിയേഷന്‍ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധംഉള്ള എല്ലാവരും ‘അതില്‍ പല മതത്തില്‍ പെട്ടവരുണ്ട് പല ജാതിയില്‍ പെട്ടവരും ഉണ്ട്’ഒരുമിച്ച്‌ മാസങ്ങളോളളം അനിലേട്ടന്റെ വീട്ടില്‍ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത് എല്ലാവര്‍ക്കും ഒരേ സ്‌നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്ബിയിട്ടുള്ളത് ജാതിയും മതവും പറയുന്ന ആള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.’അനിലേട്ടന് പറഞ്ഞുന്നു പറഞ്ഞു എന്നെ കെട്ടിട്ടൊള്ളു അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല’ ഒരു പൊതു വേദിയില്‍ വച്ചുനടന്ന പ്രേഹസനത്തിനു അതേ രീതിയില്‍ തിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത് അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു അതു കഴിഞ്ഞിട്ടും തേറിപൊങ്കാല ഇടുന്നവരോട്. ദയവു ചെയ്തു രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം ഒരു അപേക്ഷയാണ് ?????? പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക അതു കേള്‍ക്കുമ്ബോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍തികൂടെ ??????ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതന്‍ ആയിട്ടു അല്ലാട്ടോ ഇതിനു പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്??????

LEAVE A REPLY

Please enter your comment!
Please enter your name here