നൂപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്ക്‌ വിജയ ദശമി ദിനത്തിൽ പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു. !

0
20

2011 ൽ പാലക്കാട് പ്രവർത്ഥനമാരംഭിച്ച നൂപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന സ്ഥാപനത്തിലേക്ക് വിജയദശമി ദിനത്തിൽ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കലാപരമായ താൽപര്യങ്ങൾ ഉള്ളവർക്ക് കലാ സപര്യക്ക് തുടക്കം കുറിക്കുവാൻ നൂപുര അവസരം ഒരുക്കുന്നു. കേരളാ സംഗീത നാടക അക്കാദമിയുടെ അഫിലിയേഷൻ കാരസ്ഥമാക്കിയിട്ടുള്ള പ്രമുഖ സ്കൂൾ ആണ് നൂപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്. അനുബന്ധ മേഖലയിലെ 8 വർഷത്തെ പാരമ്പര്യവും 4 ബ്രാഞ്ചാസുമായി പാലക്കാട് , കോഴിക്കോട് , ഏറണാംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നൂപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്.

വീട്ടമ്മമാർക്കും, കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും പ്രത്യേകം ക്രമീകരിച്ച സമയങ്ങളിൽ ക്ലാസ്സുകൾ ഉണ്ട് നൂപുരക്ക്. ഡാൻസിൽ ഭരതനാട്യം , മോഹിനിയാട്ടം , കുചിപ്പിടി, കേരള നടനം, നാടോടി നൃത്തം , വെസ്റ്റേൺ ഡാൻസ് എന്നിവയും
സംഗീതത്തിൽ ശാസ്ത്രീയ സംഗീതം , കഥകളി സംഗീതം, നാടൻപാട്ട് , ഗ്രൂപ്പ് സോങ് എന്നിവയും വാദ്യോപകരങ്ങളിൽ ചെണ്ട , കീബോർഡ്, ഗിറ്റാർ , വയലിൻ , മൃതങ്കം, വീണ , തബല എന്നിവയും പ്രത്യേക പൈതൃക കലാരൂപങ്ങളായ കഥകളി , ഓട്ടൻതുള്ളൽ എന്നി വിഭാഗങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നു. കൂടാതെ പെൻസിൽ ഡ്രോയിങ് , മ്യൂറൽ പെയിന്റിങ് ,ഫാബ്രിക് പെയിന്റിങ് , ഓയിൽ പെയിന്റിങ് എന്നി പ്രത്യേകം ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത സിനിമ , സീരിയൽ താരങ്ങൾ കലാരൂപങ്ങൾ അഭ്യസിക്കുന്ന എറണാകുളത്തെ പ്രമുഖ സ്ഥാപനമാണ് നൂപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്. 31 വർഷത്തെ കലാ പാരമ്പര്യമുള്ള പ്രശസ്ത കഥകളി ആചാര്യനും സദനം കഥകളി അക്കാഡമിയുടെ പ്രധാന അധ്യാപകനുമായിരുന്ന കലാനിലയം ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച നൂപുര സ്കൂൾ ഓഫ്‌ ഡാൻസ് ആൻഡ് മ്യൂസിക്ക് എന്ന സ്ഥാപനത്തിൽ വിദക്ത അധ്യാപകന്മാരാണ് ക്ലാസ്സുകൾ എടുക്കുന്നത്. ഈ സ്ഥാപനത്തിലേക്ക് അഡ്മിഷനുകൾ
ആരംഭിച്ചിരിക്കുന്നു. നൂപുരയിൽ കലാരൂപങ്ങൾ അഭ്യസിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

9747312007, 9747312001, 9747312227.

LEAVE A REPLY

Please enter your comment!
Please enter your name here