മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് നൈല ഉഷ

0
491

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞ് നടി നൈല ഉഷ. ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നും നൈല ഉഷ പറഞ്ഞു. ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച് നൈല പറഞ്ഞത്. നടന്‍ ജോജു ജോര്‍ജും നൈലയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

‘മലയാളത്തില്‍ മികച്ച അഭിപ്രായം നേടി സൂപ്പര്‍ഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി’ നൈല ഉഷ പറഞ്ഞു. സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയില്‍ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും നൈല ഉഷ അഭിമുഖത്തിനിടെ പറഞ്ഞു.

ഇതു കഴിഞ്ഞപ്പോള്‍ സിനിമ ഏതാണെന്ന് ജോജു ജോര്‍ജ് നൈലയോട് ചോദിച്ചു. അപ്പോള്‍ വളരെ പതിഞ്ഞ സ്വരത്തില്‍ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു.. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. അവതാരകന്‍ ചോദിച്ചപ്പോഴും നൈല സിനിമയുടെ പേര് വീണ്ടും പതിയെ പറയുന്നത് വീഡിയോയില്‍ കാണാം. അഭിമുഖത്തിന്റെ അവസാന ഭാഗത്താണ് നൈല ഇത് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here