ആ തമാശ സത്യമായി, ഓണം ബമ്പർ അടിച്ചു ! ഭാഗ്യമെത്തിയത് പ്രദീക്ഷിക്കാതെ !

0
19

തിരക്കേറിയ ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായാണ് ആ ആറുപേവക്കിടയിലേക്ക് ഭാഗ്യം ഓണം ബംപറിന്റെ രൂപത്തിലെത്തിയത്. മിക്കപ്പോഴും ഒരുമിച്ച് ബംപവ ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും അന്ന് ആർക്കും ടിക്കറ്റ് എടുക്കാൻ അത്ര താൽപര്യം ഉണ്ടായിരുന്നില്ല. വിജയികളായ റോണിയും വിവേകും രതീഷും ചേർന്ന് ടിക്കറ്റ് എടുക്കാൻ മുൻകൈ എടുത്തതോടെ രാജീവനും രംജിനും ഒപ്പം ചേർന്നു. ആറ് പേർ ചേർന്നാലെ കണക്ക് ശരിയാവൂ എന്ന അഭിപ്രായം വന്നതോടെ മനസില്ലാ മനസോടെ സുബിനും വൃത്തത്തിനുള്ളിലേക്ക് എത്തി. പക്ഷെ ഇങ്ങനൊരു ഭാഗ്യത്തിലേക്കായിരിക്കും മനസില്ലാമനസോടെ തങ്ങൾ കൈപിടിച്ചു കയറിയതെന്ന് അവർ അറിഞ്ഞിരുന്നില്ല. ടിവിയിൽ ലോട്ടറി ഫലം വന്നതോടെയാണ് അവർ തങ്ങളുടെ ലോട്ടറി നമ്പരുകൾ പരിശോധിച്ചത്.

ആദ്യം റിസൾട്ട് കണ്ട് ഞെട്ടിയെങ്കിലും പിന്നെ അതൊന്ന് ഉറപ്പാക്കാൻ നേരെ ലോട്ടറി വിൽപ്പനക്കാരനായ സിദ്ദീഖിന്റെ അടുത്തേക്ക് ഓടി ഇവർ. സംഗതി ഭാഗ്യ ദേവത തെളിഞ്ഞതു തന്നെ എന്ന് ഉറപ്പായപ്പൊൾ പിന്നീടൊരു ആഘോഷമായിരുന്നു. ഭാഗ്യവാന്മാരെ കാണാനും അഭിനന്ദിക്കാനുമൊക്കെ ആളുകൂടിയപ്പോൾ ആകെ മൊത്തം ഒരു പൂരത്തിനുള്ള ആളായി. സ്വന്തമായി വീടില്ലാത്തവരും, പിതാവിന്റെ വേർപാട് ഓർത്ത് വിലപിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി കടങ്ങളൊക്ക തീർത്ത് കുടുംബത്തിൽ ചിരി പടർത്താമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവർ.

ടിക്കറ്റ് എടുത്ത് തിരിച്ചെത്തിയപ്പോൾ സംഘത്തിലെ രാജീവൻ മാനേജരോട് ഒരു അവധി ചോദിച്ചിരുന്നു. അതെന്തിനാണെന്ന് മാനേജർ തിരക്കിയപ്പോൾ രാജീവൻ പറഞ്ഞ കാരണം ഓണം ബംപർ അടിച്ചു കഴിഞ്ഞ്‌ ബാങ്കിൽ പോവാൻ ആണെന്നാണ്. അപ്പോൾ കേട്ടു നിന്നവർ ചിരിച്ചു. ഇപ്പോൾ അവരൊക്കെ ഞെട്ടിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here