ഓണത്തിന് TV റേറ്റിങ്ങിൽ ഒന്നാമൻ “ഒരു യമണ്ടൻ പ്രേമകഥ” ! ലൂസിഫറും ഉണ്ടയും രണ്ടാം സ്ഥാനം പങ്കിട്ടു !

0
101

ഓണക്കാലത്ത് ടെലിവിഷൻ പ്രേക്ഷകർക്ക് ഉത്സവ കാലമാണ്. തിയേറ്ററിൽ മിസ്സാക്കിയ പല മികച്ച ചിത്രങ്ങളും ചാനലുകളിൽ വന്നു. വമ്പൻ ചിത്രങ്ങളുടെ പട്ടികയുമായി ഏഷ്യാനെറ്റ്‌ തന്നെയാണ് കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയത്. ചാനൽ റേറ്റിംഗ് അനുസരിച്ചു 11.7 പോയിന്റുകൾ നേടിയാണ് ഒരു യമണ്ടൻ പ്രേമകഥ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 10 പോയിന്റുകളുടെ വലിയ ലീഡ് നേടി റെക്കോർഡ് ഇട്ടിരിക്കുകയാണ് ഒരു യമണ്ടൻ പ്രേമകഥ. ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ എഴുതിയ തിരക്കഥയിൽ ചിത്രം സംവിധാനം ചെയ്തത് B C നൗഫൽ ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്താക്കളിൽ ഒരാളായ ബിബിൻ തന്നെയാണ് വില്ലൻ വേഷവും ചെയ്തിരിക്കുന്നത്. ചിത്രത്തിനു ബോക്സ് ഓഫീസിലും മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു. ഏഷ്യാനെറ്റ്‌ തന്നെ സംപ്രേക്ഷണം ചെയ്ത ലൂസിഫറും, ഉണ്ടയും 5.2 റേറ്റിങ്ങ് വീതം നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായ ജൂൺ 5.2 പോയിന്റുകൾ നേടി തൊട്ടു പിന്നിൽ സ്ഥാനം നേടി.

സൂര്യ ടിവിയിൽ മൈ ഗ്രേറ്റ്‌ ഗ്രാൻഡ് ഫാദറും, ഒരു അഡാർ ലവ്വും ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടി.

മറ്റു ചാനലുകളിൽ വന്ന ചിത്രങ്ങളും അവയുടെ റേട്ടിംഗും ചുവടെ ചേർക്കുന്നു:

Asianet:
ഒരു യമണ്ടൻ പ്രേമകഥ – 11.7
ജൂൺ – 5.2
ലൂസിഫർ – 5.4
വാരികുഴിയിലെ കൊലപാതകം – 2.8
ഉണ്ട – 5.4
ഇരുപത്തിയൊന്നാം നൂറ്റാണ്ട് – 3.3
പുലിമുരുകൻ – 3
കുമ്പളങ്ങി നെറ്റ്‌സ് – 2.8
ജനമൈത്രി – 2.7

SuryaTV:
ബാലൻ വക്കീൽ – 3.7
മൈ ഗ്രേറ്റ്‌ ഗ്രാൻഡ്ഫാദർ -3.9
ഒരു അടാർ ലൗ – 3.7
കക്ഷി അമ്മിണിപിള്ള – 2.3
ജോർജേട്ടൻ – 2.4
അമർ അക്ബർ – 2.4
വൈറസ് -3.1
തീവണ്ടി – 3.2
മേരാ നാം ഷാജി – 2.2
പ്രേതം 2 – 3.1
ആനക്കള്ളൻ – 2

MazhavilManorama
ഞാൻ പ്രകാശൻ – 2.1
വിജയ്സൂപ്പർ – 2.5
ഉയരെ – 3.8
സകലകലാശാല – 2.6
ഇവൻ മര്യദരാമൻ – 2.6
ക്വീൻ – 2.4
കനാ – 2.9
മാസ്റ്റർപീസ് –
പയ്യൻ – 2.3
ജോമോൻ – 2.2
ബാഹുബലി – 2.1

ZeeKeralam
മധുരരാജ – 2.8

കുഞ്ഞിക്ക തുടങ്ങിയിട്ടേ ഉള്ളൂ, THE ZOYA FACTOR കണ്ട DQ ആരാധകർ പറയുന്നു, വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here