മാമാങ്കത്തിന് ശേഷം പത്മകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാർ

0
8

കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ ഒരുപാട് ശ്രദ്ധ നേടിയ ഒരു ചിത്രമാണ് ജോസഫ്. ജോജു ജോർജിനെ നായകനാക്കി ജോസഫ് സംവിധാനം നിർവഹിച്ചത് എം പത്മകുമാർ ആണ്. ജോസഫിന് ശേഷം പത്മകുമാർ സംവിധാനം നിർവഹിച്ച ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം റിലീസിന് അടുക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഈ പീരിയോഡിക്കൽ ഡ്രാമ നവംബർ 21ന് തീയറ്ററുകളിൽ എത്തും.


ഇപ്പോഴിതാ പത്മകുമാർ തന്റെ അടുത്ത ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലിയെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കിക്കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലർ ചിത്രമാണ് പത്മകുമാർ അടുത്തതായി അണിയിച്ചൊരുക്കുന്നത്. ചിത്രം അടുത്ത വർഷം തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here