പാകിസ്താന്റെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തടുത്ത് ഇന്ത്യൻ സേന

0
42

ന്യൂഡല്‍ഹി : ഇന്ത്യ-പാക് അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം എത്തിച്ച്‌ നടത്താനിരുന്ന വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനുള്ള തീവ്രവാദി സംഘടനയുടെ പദ്ധതിയാണ് പഞ്ചാബ് പോലീസ് പരാജയപ്പെടുത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അക്രമ പരമ്ബര തടയാന്‍ കഴിഞ്ഞത്.

Pakistan drone

നിരോധിത സംഘടനയായ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സാണ്ആ ക്രമണങ്ങള്‍ക്കായി പദ്ധതി ഒരുക്കിയത്. പഞ്ചാബിലെ താന്‍ തരാന്‍ ജില്ലയില്‍ നിന്ന് നാല് ഭീകരരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് എകെ 47 റൈഫിളുകളും പിസ്റ്റലും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തു.10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഭവമായതിനാല്‍ വിഷയം എന്‍ഐഎയ്ക്ക് കൈമാറിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദന്‍ സിങ് അറിയിച്ചു. സംസ്ഥാനത്തിനകത്തേയ്ക്കുള്ള നുഴഞ്ഞുകയറ്റവും ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധം കടത്തലും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here