പൂര്‍ണിമക്കു പിന്നാലെ പേർലി മാണി വസ്ത്ര വ്യാപാര രംഗത്തേക്കോ ? !!!

0
12708

സിനിമ താരങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വസ്ത്രങ്ങളോട് കൂടുതല്‍ കമ്പം പുലര്‍ത്തുന്നവരാണ്. നിരവധി താരങ്ങള്‍ വസ്ത്ര വിപണന രംഗത്തേക്ക് ചുവടുവെച്ചിരുന്നത്. അവതാരകയും നടിയുമായ പേർലി മാണി വസ്ത്ര വിപണന രംഗത്തേക്കോ എന്നതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചൂടുപിടിച്ച ചര്‍ച്ച. ഇതു സംബന്ധിച്ച സൂചനകള്‍ പേളിയുടെ അടുത്ത വൃന്ദങ്ങള്‍ നല്‍കി.

അടുത്തിടെ വിവാഹിതരായ പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ജീവിതത്തിലെ സുന്ദരമായി നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുമുണ്ട്.

ബിഗ് ബോസ് ഹൗസില്‍ വച്ചാണ് ടെലിവിഷന്‍ താരം ശ്രീനിഷുമായി പേളി പ്രണയത്തിലായത്. ആദ്യം ഷോയുടെ റേറ്റിങ് കൂട്ടാനുള്ള കളിതമാശയാണ് ഈ പ്രണയമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ശേഷവും പേളിയും ശ്രീനിഷനും തങ്ങളുടെ നിലപാട് വ്യക്തമാക്കി, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here