ശ്രീനിഷിന്റെ അമ്മയെ ഒരുക്കി പേർലി ; ഇത്രയും പ്രദീക്ഷിച്ചില്ലെന്ന് ശ്രീനിഷ് !

0
101

ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയറലാവുന്നത്. തന്റെ ഭാര്യയായ പേർളിയെയും അമ്മയെയും ഒരു മണിക്കൂർ നേരം കാണാതെയായപ്പോൾ അന്വേഷിച്ച് റൂമിലേക്ക് പോയ ശ്രീനിഷ് തന്റെ അമ്മയെ കണ്ടത് ഇതുവരെ കാണാത്ത ഒരു ലുക്കിൽ. 58 വയസായ അമ്മ ഇതുവരെ ബ്യൂട്ടി പാർളറിൽ പോയിട്ടില്ല പിരികം ത്രെഡ് ചെയ്തിട്ടില്ല. എന്നാൽ പേർളി അമ്മക്ക് ഒരു പുതിയ മേക്ക് ഓവർ തന്നെ നൽകി എന്ന് ശ്രീനിഷ് കുറിച്ചു. അമ്മയുടെ പുതിയ ലുക്ക് പോസ്റ്റ് ചെയ്യാനും ശ്രീനി മറന്നില്ല. പേർളിക്കുള്ള നന്ദിയും പോസ്റ്റിന്റെ അവസാന ഭാഗത്തുണ്ട്.

പേർലി ശ്രീനിഷിന്റെ അമ്മയോടൊപ്പം

പേർളി-ശ്രീനിഷ് ദമ്പതികൾ മലയാളികൾക്ക് അൽപം പ്രിയപ്പെട്ടവരാണ്. എന്തെന്നാൽ അവർ ആദ്യം കണ്ടുമുട്ടുന്നതു തൊട്ട്, ഇഷ്ടംപറഞ്ഞതും കല്യാണവും വരെ എല്ലാ മലയാളികളും കണ്ടതാണ്. പേർളിയും ശ്രീനിഷും ആദ്യമായി കണ്ടുമുട്ടുന്നത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. അതിനു മുൻപ് ഇരുവർക്കും പരിചയം പോലും ഉണ്ടായില്ല. ബിഗ് ബോസിലെ പ്രധിസന്ധി ഘട്ടങ്ങളിൽ ശ്രീനിഷ് പലപ്പോഴും പേർളിയുടെ ഒപ്പം നിന്നു, അങ്ങനെ അവർ പരസ്പരം ഇഷ്ടത്തിലായതും സ്നേഹം പരസ്പരം അറിയിച്ചതുമെല്ലാം നമ്മൾ ടീവിയിലൂടെ കണ്ടതാണ്. എന്നാൽ ആ സമയത്ത് ഇതെല്ലാം പേർളിയുടെ അടവാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് പുറത്തെത്തിയ പേർളിയും ശ്രീനിയും വിമർശകരെ ഞെട്ടിച്ചുകൊണ്ട് കല്യാണ നിശ്ചയം നടത്തി, കുറച്ച് മാസം മുൻപ് കല്യാണവും കഴിഞ്ഞു.

ശ്രീനിഷ് അമ്മയോടൊപ്പം
ശ്രീനിഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here