ആദ്യ ഓണം ശ്രീനിഷിന്റെ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിച്ചു പേർലിയും ശ്രീനിഷും ; ചിത്രങ്ങൾ വൈറൽ

0
2268

കല്യാണത്തിന് ശേഷമുള്ള ആദ്യ ഓണം ശ്രിനിഷിന്റെ വീട്ടിൽ ആഷോഷിക്കുകയാണ് പേർളിയും ശ്രീനിഷും. തിരുവോണനാളിൽ ഇരുവരും ഓണമാഘോഷിക്കുന്നതിനിടയിൽ സമയം കണ്ടെത്തി ഫേസ്ബുക്ക് ലൈവിൽ എത്തി തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ഇത്തവണത്തെ ഓണം ശ്രീനിഷിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചാണ് ഇരുവരും ആഘോഷിക്കുന്നത്. പൂക്കളവും സദ്യയും അങ്ങനെ ഒരു ഓണത്തിനു വേണ്ട എല്ലാം റെഡിയാക്കിയിട്ടുണ്ടെന്ന് ഇരുവരും പറയുന്നുണ്ട്.

പേർളിഷ് കുടുംബത്തിനോടൊപ്പം
പേർലി മാണി

പേർളി-ശ്രീനിഷ് ദമ്പതികൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവരാണ്. എന്തെന്നാൽ അവർ ആദ്യം കണ്ടുമുട്ടുന്നതു തൊട്ട്, ഇഷ്ടംപറഞ്ഞതും കല്യാണവും വരെ എല്ലാ മലയാളികളും കണ്ടതാണ്. പേർളിയും ശ്രീനിഷും ആദ്യമായി കണ്ടുമുട്ടുന്നത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. അതിനു മുൻപ് ഇരുവർക്കും പരിചയം പോലും ഉണ്ടായില്ല. ബിഗ് ബോസിലെ പ്രധിസന്ധി ഘട്ടങ്ങളിൽ ശ്രീനിഷ് പലപ്പോഴും പേർളിയുടെ ഒപ്പം നിന്നു, അങ്ങനെ അവർ പരസ്പരം ഇഷ്ടത്തിലായതും സ്നേഹം പരസ്പരം അറിയിച്ചതുമെല്ലാം നമ്മൾ ടീവിയിലൂടെ കണ്ടതാണ്.

പേർലി ശ്രീനിഷിന്റെ അമ്മയോടും അച്ഛനോടും ഒപ്പം
പേർലിയും ശ്രീനിയും

എന്നാൽ ആ സമയത്ത് ഇതെല്ലാം പേർളിയുടെ അടവാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് പുറത്തെത്തിയ പേർളിയും ശ്രീനിയും വിമർശകരെ ഞെട്ടിച്ചുകൊണ്ട് കല്യാണ നിശ്ചയം നടത്തി, കുറച്ച് മാസം മുൻപ് കല്യാണവും കഴിഞ്ഞു, ദാ ഇപ്പൊൾ നല്ല രീതിയിൽ അവർ അവരുടെ കുടുംബ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here