ആദ്യത്യ കപൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി

0
6270

മലയാളികളുടെ പ്രിയ നടിയും, മോഡലും, ആങ്കറുമായ പേളി മാണി ബോളിവുഡില്‍ അഭിനയിക്കുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ലൊക്കേഷന്‍ സറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് താരം.
അനുരാഗ് ബസു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഇതേ സംബന്ധിച്ചുള്ള സ്ഥിരീകരണം പേളിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉണ്ട്. രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, സന്ധ്യാ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് ശരത് എന്നിവരാണ് മറ്റു താരങ്ങള്‍.

ലൈഫ് ഇന്‍ എ മെട്രോ, ഗ്യാങ്സ്റ്റര്‍, ബര്‍ഫി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അനുരാഗ് ബസു. ഡാര്‍ക്ക് കോമഡി ആയിട്ടാവും ചിത്രം പുറത്തു വരിക. പേളി ഇതിനോടകം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഭൂഷണ്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സോമറിത ബസു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളത്തില്‍ ‘ഹു’ ആണ് പേളി ഏറ്റവും ഒടുവില്‍ വേഷമിട്ട ചിത്രം. വിവാഹ ശേഷം ആദ്യമായാണ് പേളി ഒരു ചിത്രത്തിന്റെ ഭാഗമാവുന്നത്.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസ് മലയാളത്തിലേക്കെത്തുന്നതിന് മുന്‍പ് തന്നെ ശ്രിനിഷ് അരവിന്ദ് പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു. പ്രണയമെന്ന പരമ്പരയുമായാണ് താരമെത്തിയിരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ശ്രിനിഷിന് ലഭിച്ചത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. ഇതോടെ ജീവിതവും മാറിമറിയുകയായിരുന്നു.പേളി മാണിയുമായുള്ള സൗഹൃദവും പ്രണയനിമിഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും പരിചിതമായിരുന്നു. ക്യാമറ മുന്നിലുണ്ടെന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കാതെയാണ് പലപ്പോഴും ഇരുവരും സംസാരിച്ചിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ പറഞ്ഞിരുന്നു. മത്സരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു കാര്യമെന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങളെ അവഗണിച്ച് മുന്നേറുകയായിരുന്നു ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here