പേര്‍ളിയുടെ കൂടെ കണ്ട ഈ സുന്ദരന്‍ ആരാണ് ??

0
786

പേര്‍ളി മാണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പേര്‍ളിയോടൊപ്പമുള്ള സുന്ദരന്‍ ചെക്കനെത്തപ്പി സോഷ്യല്‍ മീഡിയ പാഞ്ഞു. ഒടുവില്‍ കണ്ടെത്തി. പേര്‍ളി മാണി ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രത്തിലെ പേളിയുടെ നായകനായ രോഹിത് ഷറഫാണ് താരം.

പേർലിയും രോഹിത്തും

രോഹിത്തിന്റേതായി അടുത്തിടെ ഹിന്ദിയിൽ പുറത്തിറങ്ങിയ ചിത്രം ദി സ്കൈ ഇസ് പിങ്ക് എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയി ഇന്ത്യ ഒട്ടാകെ മുന്നേറുകയാണ്. ഫർഹാൻ അക്തർ, പ്രിയങ്ക ചോപ്ര, സയ്ര വസിം, ബ്രിയാൻ നാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ദി സ്കൈ ഇസ് പിങ്ക്. മികച്ച പ്രകടനം ആണ് രോഹിത്ത് ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്.

അനുരാഗ് ബസു സംവീധാനം ചെയ്യുന്ന പുതിയ പേരിടാത്ത ചിത്രത്തിനായാണ് പേർലിയും രോഹിത്തും അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ ആണ് മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതേ സംബന്ധിച്ചുള്ള സ്ഥിരീകരണം പേർളിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉണ്ട്. രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, സന്ധ്യാ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് ശരത് എന്നിവരാണ് മറ്റു താരങ്ങള്‍.

ലൈഫ് ഇന്‍ എ മെട്രോ, ഗ്യാങ്സ്റ്റര്‍, ബര്‍ഫി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അനുരാഗ് ബസു. ഡാര്‍ക്ക് കോമഡി ആയിട്ടാവും ചിത്രം പുറത്തു വരിക. പേളി ഇതിനോടകം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചിത്രീകരണം ആരംഭിച്ചതായി ആണ് റിപ്പോര്‍ട്ട്. ഭൂഷണ്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, തനി സോമറിത ബസു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മലയാളത്തില്‍ ‘ഹു’ ആണ് പേളി ഏറ്റവും ഒടുവില്‍ വേഷമിട്ട ചിത്രം. വിവാഹ ശേഷം ആദ്യമായാണ് പേളി ഒരു ചിത്രത്തിന്റെ ഭാഗമാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here