കല്യാണത്തിലെ ദ്രിതങ്ക പുളകിതനായി എന്ന പാട്ടിനു ശേഷം ഗ്രിഗറി പാടിയ പെണ്ണ് കെട്ടണം കണ്ണു കെട്ടണം പാട്ട് റിലീസ് ആയി

0
111

9090 പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈനുൽ ആബിദ് നിർമിച്ച്, നവാഗതനായ അധിൻ ഒള്ളൂർ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങുന്ന ചിത്രമാണ് പെണ്ണന്വേഷണം. ചിത്രത്തിന്റെ ആദ്യഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു, ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ പെണ്ണ് കെട്ടണം കണ്ണ് കെട്ടണം എന്ന പാട്ടാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

നവാഗതനായ എറിക്ക് ജോൺസൻ സംഗീതം നൽകിയ പാട്ടിനു വരികൾ എഴുതിയിരിക്കുന്നത് അക്ഷയ് കോളൂർ ആണ്, ആലപിച്ചിരിക്കുന്നത് പ്രശസ്ത നടൻ ഗ്രിഗറി ആണ്. പെണ്ണ് കെട്ടണം കണ്ണു കെട്ടണം എന്ന ഗാനം റിലീസ് ചെയ്തത് ദുൽഖർ സൽമാൻ ആണ്, പ്രശസ്ത നടന്മാർ ആയ സണ്ണി വെയ്ൻ, ഗ്രിഗറി എന്നിവരും പാട്ട് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here