12 വർഷം മുൻപ് ജൂനിയർ ആർട്ടിസ്റ്റായ പടത്തിലെ നായകനെ വച്ച് സിനിമ ചെയ്ത് പിഷാരഡിയുടെ ഹീറോയിസം

0
42

12 വർഷങ്ങൾക്ക് മുൻപ് മമ്മൂക്കയുടെ നസ്രാണി എന്ന സിനിമയിൽ മൈക്കും പിടിച്ച് ന്യൂസ് റിപ്പോർട്ടർ ആയി മുഖം കാണിച്ച ആ പയ്യൻ പിന്നീട് ടെലിവിഷനിലും സ്റ്റേജ് പരിപാടികളിലും ഒഴിവാക്കാൻ പറ്റാത്ത ഫാക്ടറായി. ആ വഴിയിൽ വിജയിച്ചു നിൽക്കുന്ന സമയത്ത് സംവിധായകന്റെ മേലങ്കിയണിഞ്ഞ് പ്രേക്ഷകരെ സന്തോഷിപ്പിച്ചു. രമേഷ് പിഷാരഡിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കിടിലൻ ഐറ്റമാണ് പിഷാരഡി.


ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി എടുത്ത ആദ്യ സിനിമ പഞ്ചവർണ തത്ത വലിയ വിജയമാക്കി. ഇപ്പോഴിതാ പന്ത്രണ്ട് വർഷം മുൻപ് ജൂനിയർ ആർട്ടിസ്റ്റ് ആയി പോയ പടത്തിലെ നായകനെ വച്ച് അടുത്ത സിനിമ ചെയ്ത് രമേഷ് പിഷാരഡി കാണിച്ച ഹീറോയിസം എല്ലാവർക്കും ഒരു പ്രചോദനമാണ്. അതായത് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരഡി സംവിധാനം നിർവഹിക്കുന്ന ചിത്രം ഗാനഗന്ധർവഹ റിലീസിനടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here