രാത്രിയിൽ താൻ മമ്മൂക്കയായ കഥ പറയുന്നു രമേശ്‌ പിഷാരടി

0
15

ഇപ്പോൾ തീയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രമേശ്‌ പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവൻ. ആന്റോ ജോസഫും രമേശ്‌ പിഷാരടിയും ചേർന്ന് നിർമിച്ച ഗാനഗന്ധർവനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂക്കയാണ്. ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന ഗായകനെയാണ് മമ്മൂക്ക അവതരിപ്പിച്ചിരിക്കുന്നത്.


നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഗാനഗന്ധർവന്റെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ ഒരു സംഭവം ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ രമേശ്‌ പിഷാരടി. മഴക്ക് ശേഷമുള്ള ഷൂട്ടിനിടയിൽ ഈയലുകൾ വന്നത് കാരണം ഷൂട്ട്‌ നിർത്തി വച്ച് ലൈറ്റ് എല്ലാം ഓഫ്‌ ആക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂക്കയെ അന്വേഷിച്ച് ഒരാൾ വന്നത്. അയാൾ രമേശ്‌ പിഷാരടിയോട് മമ്മൂക്ക അല്ലെ എന്ന് ചോദിച്ചു. രസികനായ പിഷാരടി ശബ്ദം മാറ്റി അതെ എന്ന് ഉത്തരവും നൽകി. ഉത്തരം കേട്ടയുടനെ രമേശ്‌ പിഷാരടിയെ മമ്മൂക്കയാണെന്ന് കരുതി കാണാൻ വന്ന ആൾ കൈ കൊടുക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here